ഇവിടെ എവിടെയോ



ഇവിടെ
എവിടെയോ
ഒളിച്ചിരിപ്പുണ്ടവൾ

കടക്കണ്ണിൽ
കൺമഷിയോടൊപ്പം
കവിതയെ ജ്വലിപ്പിക്കുന്നവൾ
ഇവിടെ
എവിടെയോ
ഒളിച്ചിരിപ്പുണ്ടവൾ
പുലരിപൂക്കുന്ന
പുഞ്ചിരിയാൽ
ഹൃദയത്തെ ഉണർത്തുവൾ
ഇവിടെ
എവിടെയോ
ഒളിച്ചിരിപ്പുണ്ടവൾ
തിരക്കുകളിൽ
നിറമൗനങ്ങളിൽ
എനിക്കുവേണ്ടി കരുതിയ
കഥകൾ കണ്ണുകൾ കൊണ്ട് കാതിലോതുവാൻ
ഇവിടെ
എവിടെയോ
ഒളിച്ചിരിപ്പുണ്ടവൾ
മകരന്ദത്തിൽ
വിരിയാനും
മഞ്ഞുകാലത്ത്
അലിഞ്ഞുചേരുവാനും
കുളിരു കൊണ്ടുനടക്കുന്നവൾ
ഇനിയുമെത്രനാൾ
കാത്തിരിക്കും പ്രിയേ
ഇനി പകുതിയേയുള്ളൂ
ഈ വഴികൾ തീരുവാൻ
തരുവാനൊന്നുമില്ല കൈയ്യിൽ
പ്രിയമല്ലാതെ മറ്റൊന്നും
താളങ്ങൾ തീരുംമുന്നേ
ആ തിരശ്ശീല ഒന്നുയർത്തുക നീ....
എനിക്കറിയാം
ഇവിടെ
എവിടെയോ
ഒളിച്ചിരിപ്പുണ്ട് നീ.......!.


കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......