പൂമുഖത്തിനപ്പുറത്തെ കവിത(കവി)
പൂമുഖത്തിൽ ഹൃദയം നിറച്ച കവിതകൾകടന്ന്
അകത്തളങ്ങളിലേയ്ക്
യാത്ര തിരിക്കുമ്പോൾ
നോവുതീരാത്ത മുറികളിൽ
വേദനപുകയുന്ന വരികളും
ചുമരോടൊപ്പം വിണ്ടുകീറിയ
കവിയുടെ ജീവിതവും കാണാം
അകത്തളങ്ങളിലേയ്ക്
യാത്ര തിരിക്കുമ്പോൾ
നോവുതീരാത്ത മുറികളിൽ
വേദനപുകയുന്ന വരികളും
ചുമരോടൊപ്പം വിണ്ടുകീറിയ
കവിയുടെ ജീവിതവും കാണാം
തൊടിയിൽ
കരിയിലക്കാടിൽ
കത്തിയമരുന്ന
കാട്ടുപൂക്കളോടൊപ്പം
ചുട്ടു ചാമ്പലാവുന്ന കവിയുടെ
സ്വപ്നങ്ങളേയും കാണാം
കവിതയുടെ കനവുപേറുന്ന
ജാലകങ്ങൾക്കപ്പുറം വല്ലപ്പോഴും
വെറുതേയൊന്നെത്തിനോക്കുക
ഞങ്ങളുടെ ഈ വറുതിനിറഞ്ഞ
താഴ്വാരങ്ങളിലേയ്ക്കും........!
കതിരേഷ് പാലക്കാട്
കരിയിലക്കാടിൽ
കത്തിയമരുന്ന
കാട്ടുപൂക്കളോടൊപ്പം
ചുട്ടു ചാമ്പലാവുന്ന കവിയുടെ
സ്വപ്നങ്ങളേയും കാണാം
കവിതയുടെ കനവുപേറുന്ന
ജാലകങ്ങൾക്കപ്പുറം വല്ലപ്പോഴും
വെറുതേയൊന്നെത്തിനോക്കുക
ഞങ്ങളുടെ ഈ വറുതിനിറഞ്ഞ
താഴ്വാരങ്ങളിലേയ്ക്കും........!
കതിരേഷ് പാലക്കാട്
Comments