നഷ്ടസ്മൃതിയുടെ ഇന്നുകൾ


കണ്ണുകളാണ് പരസ്പരം
ആദ്യം മിണ്ടിതുടങ്ങിയത്
പിന്നെ ഹൃദയങ്ങളും
വാമൊഴികൾ പൂക്കൾനിറച്ച
ആകാശങ്ങളിൽ ചിറകു മുളയ്ച്ചപ്പോൾ
തിരക്കുകൾ വീർപ്പിച്ച
പകലുകളിൽ ഒളിഞ്ഞൊളിഞ്ഞ്
സ്പർശ്ശിച്ച വിരലുകൾ നമ്മുടേത്
മിടിപ്പുനിറഞ്ഞ നിശ്വാസങ്ങളോടൊപ്പം
മടിച്ചു മടിച്ചു നൽകിയ ആദ്യ ചുംമ്പനം
അവധികളിൽ ആത്മാക്കളൊളിപിച്ച
കത്തുകൾ, കാത്തിരിപ്പുകൾ
പുലർകാല ഗ്രീഷ്മങ്ങൾക്കപ്പുറം
പെയ്തു തോർന്ന മഴപിണക്കങ്ങൾ
ഒടുവിൽ വേരുകൾ വറ്റാത്ത
നിഴൽപ്പാളങ്ങളിൽ പ്രണയത്തെ
കുരുതികൊടുത്തവർ നമ്മൾ
തുറന്നജാലകയിടനാഴിയിൽ
നിലാവിനോട് നൊമ്പരം ചൊല്ലിയവർ
ഇരു ദിശകളിലേയ്ക്കകന്ന വിരഹങ്ങളെ
തലയിണതുമ്പിൽ കരഞ്ഞുതീർത്തവർ
രക്തംതളിച്ച കനൽക്കാടുകളിൽ
സ്വപ്നങ്ങൾ എരിഞ്ഞടങ്ങിയവർ
ഇന്നുകളിൽ അന്യോന്യം
കാറ്റുനെയ്ത വലപ്പടർപ്പുകളിൽ
ഓർമ്മകളെ വിതച്ചിടുന്നോർ
ഒരു വിരൽ സ്പർശ്ശനത്തിൽ
മരവിച്ച മോഹങ്ങൾക്കുമേൽ ചൂടുപകരുന്നവർ
ഒരു സ്മൈലിയിൽ ഒരു വിളിയിൽ
ഭൂഖണ്ഡാന്തരങ്ങൾ നേർത്ത് നേർത്ത്
ഒരു നൂലിഴ ബന്ധനത്തിൽ സ്വപ്നങ്ങൾക്കുമേൽ ഹിമകണം
നനയ്ച്ചിടുന്നവർ നമ്മൾ .......!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......