പ്രിയപ്പെട്ട ജൂലൈ

ഗതകാലത്തിലെന്നപോലെ
പെയ്ത മഴയും
പെറുക്കിയ ഞാവലും
നാവിന്റെ നീലവും
കറുത്ത പല്ലുകളും
വെളുത്ത ചിരിയും
ചോരുന്ന കീശയും
ബട്ടനറ്റ ട്രൗസറിൽ
കറുത്ത ചരടരഞ്ഞാണം
പിണഞ്ഞിട്ട നിമിഷങ്ങളെ
ഓർമ്മിപ്പിച്ച് തളിർക്കുന്നു നീ
പ്രിയപ്പെട്ട ജൂലൈ ......!



കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......