ചൂണ്ടുവിരൽ മഷി

# Election Special#Vote Carefully


നുണക്കാലം കഴിഞ്ഞടി പെണ്ണേ
ഇനി നമ്മള് പോകുന്നൂ
നേരിന്റെ നേരായവന്
നാടിന്റെ താക്കോൽ നൽകാൻ
ഇന്നലെകൾ മറക്കും മുന്നേ
പടിവാതിൽ താണ്ടുംമുന്നേ
ഓർക്കേണം ചിലരുടെ ചെയ്ത്തുകൾ
ഓർക്കേണം ചിലരുടെ ചെയ്ത്തുകൾ
പടച്ചോനെ പിച്ചിച്ചീന്തി
പാവങ്ങളെ പറ്റിച്ച്
കനവുകൾ,കാടുകൾ
കത്തിയെരിയുന്നൊരു
മതഭ്രാന്തിൻ വിത്തു വിതച്ചവർ
പ്രളയത്തിൽ കൈകോർത്തിങ്ങനെ
ഒന്നായി കഴിഞ്ഞവർനമ്മളിൽ
വർഗ്ഗീയം കുത്തിയിറക്കി
വഴിപാട്ടിൽ മായം ചേർത്തവർ
പകലോളം പണിയെടുത്തന്നൊരു
ഒരുവേള കിട്ടിയകാശിനെ
ഒരു നേരപട്ടിണി മാറ്റാൻ
വരിവരിയായ് നിന്നവർ നമ്മൾ
പശുക്കോലം കെട്ടിയാടുന്നൊരു
പിശകിൻ്റെ തട്ടകത്തിൽ
പോത്തിൻ്റെ കയറ്റുമതിക്കാർ
ഉടലാകെ കൊത്തി നുറിക്കിയ
ഉടയോനെ മറവരുതെന്നും
നാടാകെ ചുടലക്കാടുകൾ
നീറി നീറി കരയുമ്പോൾ
ഉലകാകെ ചുറ്റിയ മന്നനെ
ഉയിരുള്ളോർ മറക്കരുതെന്നും
കടമാകെ പള്ളനിറഞ്ഞ്
കൃഷിക്കാരൻ ചത്തപ്പോൾ
കോടികളിൽ കൂട്ടുംകൂടി
കോഴകളിൽ ആട്ടമാടിയ
കോട്ടിട്ട തമ്പ്രാൻമാര്
കാഴ്ച്ചകളിൽ മായുവതെങ്ങിനെ
കാട്ടിക്കൂട്ടലിൻ കേടുകെട്ട നാടുവാഴിയെ.....
കൂടോടെ പറിച്ചെറിയാൻ
ചേലോടെയിറങ്ങടി പെണ്ണേ
ചൂണ്ടു വിരൽ മഷിയെഴുതാൻ
മൂന്നുനേര ചോറു വേണം
മൂവന്തിയിൽ പെൺരക്ഷവേണം
പാടത്തെ പുത്തരി നെല്ലിനു
പതിരില്ലാത്തൊരു കാശും വേണം
ദാഹത്തിനു വെള്ളം വേണം
ദ്രോഹത്തിനു ശിക്ഷയും വേണം
മാനവീകം മായാത്തൊരു
മാരിവില്ലിൻ നാടും വേണം
മനുഷ്യത്വം ചാവാത്തൊരു
കഴിവൊത്തൊരു മനുജനു നമ്മൾ
വോട്ടിട്ടു കൊടുക്കാം പെണ്ണേ
മനുഷ്യത്വം ചാവാത്തൊരു
കഴിവൊത്തൊരു മനുജനു നമ്മൾ
വോട്ടിട്ടു കൊടുക്കാം പെണ്ണേ
വോട്ടിട്ടു കൊടുക്കാം പെണ്ണേ...........!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......