കടൽ മേഘങ്ങൾ
കടലാളേ,
ഉടൽ മുഴുവൻ
ഉപ്പുനിറഞ്ഞോളേ...
ഉടൽ മുഴുവൻ
ഉപ്പുനിറഞ്ഞോളേ...
മദ്ധ്യാഹ്നങ്ങളിൽ,
കത്തുന്ന കനലിൽ
മേഘങ്ങളായി
രൂപം മാറുമ്പോൾ
കത്തുന്ന കനലിൽ
മേഘങ്ങളായി
രൂപം മാറുമ്പോൾ
മൗനം വെടിഞ്ഞ്
പെയ്തൊഴിമ്പോൾ
കടൽമേഘമേ,
നിന്നിലെ തുള്ളികൾ
എത്ര പവിത്രമെന്നോ
പെയ്തൊഴിമ്പോൾ
കടൽമേഘമേ,
നിന്നിലെ തുള്ളികൾ
എത്ര പവിത്രമെന്നോ
മണ്ണിനും
മാനത്തിനുമിടയിൽ
ഒരു തിരയ്ക്കും
കാറ്റിനുമിടയിൽ
ഉപ്പുമണമുള്ള
ദുഃഖങ്ങൾ
നീ ഒളിപ്പിക്കുന്നതെവിടെയാണ്.......?
മാനത്തിനുമിടയിൽ
ഒരു തിരയ്ക്കും
കാറ്റിനുമിടയിൽ
ഉപ്പുമണമുള്ള
ദുഃഖങ്ങൾ
നീ ഒളിപ്പിക്കുന്നതെവിടെയാണ്.......?
കതിരേഷ് പാലക്കാട്
Comments