ഒരു നക്സലാവാൻ


ഒരു നക്സലാവാൻ
സ്വപ്നങ്ങളെ
ഉണക്കിയെടുത്ത്
ഇരുട്ടുകളിലേക്ക് പോവേണ്ട

നദി വറ്റിയ
കാടുകളിൽ
ഒളിച്ചിരിക്കേണ്ട

തോക്കുകൾകൊണ്ടൊരു
സ്വരക്ഷാകവചങ്ങൾ
തീർക്കേണ്ട

പോരാട്ടങ്ങളുടെ
വീര്യമോ
ചുട്ടുപൊള്ളുന്ന
ആശയമോ വേണ്ട

'നക്സൽ' എന്ന്
കിറുക്കിയിട്ട
ഒരു 'പുസ്തകം' കൈയിൽ
കരുതിയാൽ മതി.........!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......