വിഡ്ഢിദിനം


അകാംക്ഷകളുടെ
വിത്തുകൾ മുളപ്പൊട്ടി
എരിഞ്ഞടങ്ങുന്നു
വിശ്വാസത്തിൻ്റെ
വേരുകൾ നിഴൽ നീരുകൾ
തേടിപ്പോകുന്നു
അന്ധമായ മനസ്സോട്
മഴവില്ലിനെ കുറിച്ച്
കഥ മെനയിപ്പിക്കുന്നു
ഒരാൾ
വിഡ്ഢിയാക്കപ്പെടുകയെന്നാൽ
പ്രത്യാശകളുടെ ചൂണ്ടയിൽ
വിശ്വാസങ്ങളെ ആത്മഹത്യ
ചെയ്യിക്കലാണ്........!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......