മഴവിൽ ചിറകുള്ള കൂട്ട്


********
മനസ്സ് പിടയുമ്പോൾ
വിരലുകൾ കോർത്ത്
"പോട്ടെടോ സാരമില്ലെ"ന്നു
പറയുവാനൊരു കൂട്ടുവേണം
അമളി പറ്റുമ്പോൾ
"ഹയ്യേ.…." എന്നാർത്തു
ചിരിക്കുവാനൊരു കുറുംമ്പി വേണം
പ്രാരാബ്ധ ഞെരുക്കത്തിൽ
സ്വപ്നങ്ങൾ പിടയുമ്പോൾ
"ഞാനുണ്ട് കൂടെ"യെന്നു പറയാൻ
ഒത്തൊരു ഹൃദയം വേണം
പൊള്ളുന്ന വേനലിൽപെയ്യുന്ന
ആദ്യമഴയിൽ
തുള്ളിച്ചാടി നനഞ്ഞീടുവാനൊരു
മാൻപേട കണ്ണുള്ള പെണ്ണൊന്നു വേണം
സായംസന്ധ്യയിൽ കിന്നാരംപറഞ്ഞ്
കടൽതീരത്തു നടക്കുവാൻ
വെള്ളിക്കൊലുസിട്ട പാദങ്ങൾ വേണം
മഞ്ഞു പെയ്യുന്ന നിലാരാത്രികളിൽ
മാറോട് ചേർത്ത് ചുംബനം
ചൂടുമ്പോൾ ഞാൻ അവളും
അവൾ ഞാനുമായിത്തീരണം
അങ്ങിനെ ഞാനും നീയുമല്ല
ഈ പ്രപഞ്ചം നമ്മുടേതെന്നു
ചൊല്ലുവാൻ ഹൃദയത്തിൽ
നൻമതൻ കൂടൊരുക്കിയ മഴവിൽ
ചിറകുള്ള ഇണപക്ഷി കൂട്ടിനായ്
ഇനിയുമെത്ര കാലങ്ങളാണ്
കാത്തിരിക്കേണ്ടത് ഞാൻ ......?
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......