മഴനിറഞ്ഞ രാത്രി
ഇടി വെട്ടിത്തകർക്കുന്ന-
രാവിൽ മിന്നൽപ്പിണരുകൾ
ഇരുട്ടുമുറിക്കുന്നു
ഒരുതുള്ളിവീഴുംമുന്നേ
കറണ്ടുംപോകുന്നു
പലതുള്ളി പെയ്ത്തിൽ
മണ്ണു നനയുന്നു
വെളിച്ചമില്ലാ രാത്രിയിൽ
വേനൽമഴ തിമിർക്കുന്നു
കരിമ്പന കാടുകളിൽ
കളകളം കേൾക്കുന്നു
ആൽമരത്തറയിൽ
ആലിപ്പഴം വീഴുകയാവും...
ഉമ്മറച്ചായ്പ്പിൽ ഒരുപുഴ-
യൊഴുകുന്നു
മണൽതൂർത്ത കുഴിയുള്ള-
മുറ്റത്ത് മഴതീർത്ത ചെളി-
ക്കടലിലേക്കലിയുന്നു വെറുതേ.
കുളിരേകി കനവേറുമീ രാത്രി
മഴപോലെ ഓർമ്മകളും
പെയ്തിറങ്ങുന്നു.
കതിരേഷ് പാലക്കാട്
Comments