ചെറുകവിതകൾ **** - പ്രവാസി -****



സ്വപ്നങ്ങളെല്ലാം
ബന്ധിച്ച ഹൃദയത്തിന്റെ
മർത്യജന്മ കോലങ്ങളിൽ
വേഷംകെട്ടിയാടുന്നോൻ പ്രവാസി

*****

കത്തുകളിൽ രക്തംബന്ധം
ശ്വസിക്കുന്ന വ്യർത്ഥജീവിതം
അർത്ഥമാക്കിടും വിരഹിയാം
കൂട്ടുകാർ പ്രവാസി

*****

ഇടവേളയിലീനാടും മലയും
ഹൃദയതന്തുവിൽ ചേർത്തുവച്ച്
ഒരുമാസത്തെ ഒഴിവുദിനം
ഭൂമിയിൽ സ്വർഗ്ഗമാക്കും പ്രവാസി

******

വിയർപ്പിൻ ഗന്ധമുയരുന്നുണ്ട്
അകലെയാണെങ്കിലും പ്രവാസി
അരികുപോൽ തോന്നിക്കും
ഈ ഐ. എം. ഓ ചാറ്റിടത്തിൽ.

******

മഴവന്നു തോരുമാ
കുടിലൊന്ന് ഓടുമേയാൻ
മണിമാളിക പണിയുന്നു
ആ മരുഭൂവിൽ പ്രവാസി

******

പ്രവാസിചങ്ങാതി വരുമല്ലോ
ഗൾഫ് മിഠായി തരുമല്ലോ
ഷർട്ടിലടിക്കാൻ പെർഫ്യൂമും
ഗേമുകളിക്കാൻ മൊബൈലും
ഉണ്ണിയുടുക്കാനുടുപ്പും
കൊണ്ടു വന്നു തരുമല്ലോ...!

 *******

കാത്തിരിപ്പുണ്ട് പലതും
വയലേലക്കിളിയും
മൂവാണ്ടൻ മാവും
മുറ്റത്തേ വണ്ടിയും
താലികെട്ടി കൊണ്ടുവന്ന
ആത്മസഖിയുടെ മനസ്സും
ശരീരവും, അടുത്ത മാസം
ലീവുകിട്ടും ഈ സന്ധ്യയും
പ്രതീക്ഷയേകും. കാത്തിരുപ്പതായീ-
പ്രവാസിതൻ മനംവീണ്ടും.

 ******

കണ്ണുമുടി തുറക്കവേ
ഉമ്മറ ചായ്പ്പിൽ ഒരു പുഴ
മഴപെയ്ത് തോർന്ന പുലരി
ഇല്ലിമുളം പൂവിതളിൽ
കല്ലുപോലെയീമഞ്ഞുകണം
കുളിരണിയുമീ പ്രവാസിതൻ
സ്വപ്നങ്ങൾ

*********
പലവഴി പാതകൾ
ഇടവഴിക്കാടുകൾ
ഇരുളുമീ സ്വപ്നങ്ങൾ
കൊടുത്തുതീർക്കാനിനിയും
കടങ്ങൾ ബാക്കി
പ്രവാസിതൻ കണ്ണിൽ കണ്ണുനീർ
.....!

***********

പ്രവാസിതൻ പ്രത്യാശ
പ്രകൃതിയൊരുക്കുന്ന വിസ്മയം
മാന്ത്രിക കൂട്ടിലെ
മഞ്ഞുപോലൊരു ദേവത
ചുട്ടുപോള്ളുന്ന മണൽപ്പരപ്പിൽ
പ്രത്യാശതൻ മരുപ്പച്ച.

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......