യാത്രാ മംഗളം(ശിവേട്ടന്)



എത്രമേൽ അടുത്തു
പ്രിയനേ നാ൦
അന്ത്യ യാത്രയിൽ കൂട്ടില്ലാതെ
അകലുകയായ് നീ

എത്ര രാത്രികളൊരുമിച്ചു നാ൦
എത്ര പകലുകൾ പങ്കിട്ടു നാ൦
സ്വപ്നങ്ങളുടെ താഴ്വാരങ്ങളിൽ
എത്ര നാൾ പൂക്കൾ കണ്ടു നാ൦

നാമറിയാതെ അവസാനിക്കുന്ന
നിമിഷത്തിൽ പരസ്പ്പരമറിയിക്കാതെ
യാത്രയാവുന്നു നാ൦
ഉറ്റവർ വിതുമ്പുന്നു
സൗഹൃദങ്ങൾ ഞങ്ങൾ തേങ്ങുന്നു
ഇതുവല്ലതുമറിയുന്നോ നീ ?

എത്ര പുസ്തകങ്ങൾ
അക്ഷരമറിയാത്ത നീതന്നുപ്രിയനേ
എങ്ങിനെ ഞാൻ കടം വീട്ടേണ്ടൂ ?
പറയൂ നിന്റെ ഇനിയൊരിക്കലും ചലിക്കാത്ത നാവുമായ്, ഇനിയൊരിക്കലും കാണാത്ത കണ്ണുമായ്..... വയ്യ

ഇനി വരും തലമുറയ്ക്ക്
കല്പാന്തകാലമായ് പോയ് മറഞ്ഞു നീ
മരണമെത്രമേൽ ക്രൂരമാണ്
മരണമെത്രമേൽ പുണ്യമാണ്

മറവിയതിലുമെത്രമേലനുഗ്രഹം
അതിലുമെത്രയോ
ദീർഘമീനൊമ്പര സ്മൃതി

വാക്കു വിറച്ച പകൽ
എഴുത്തു മരവിച്ച രാത്രി
പകരമാവില്ലൊന്നും... ഒന്നും

പണവും പകിട്ടുമെല്ലാം
നോക്കുകുത്തികൾമാത്രം....

ഇന്ന് ആത്മക്കളുടെ നാട്ടിൽ അതിഥി നീയിന്ന് ഇനിസ്ഥിരം വാസവുമവിടെതന്നെ

ഹൃദയം നീറുകയെങ്കിലും പറയുന്നൂ
യാത്രാ മംഗളങ്ങൾ.........!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......