നിർത്താതെപെയ്യുന്ന മഴ



നിർത്താതെപെയ്യുന്ന മഴ
വയലുനിറയ്ക്കുന്നു
വയറുനിറഞ്ഞ പാടം
തോടു നിറയ്ക്കുന്നു

ഈറനുടുത്ത കാറ്റ്
ഓടിനടക്കുന്നു
തൊട്ടുതലോടലിൽ മരം
ഞെട്ടിവിറയ്ക്കുന്നു

ചീവീടുകളുടെ സംഗീതത്തിനു
മാക്ക്രികൾ താളംപിടിക്കുന്നു
വഴിയിലോരു പുഴവന്നതുകണ്ട്
അമ്മിണിപ്പൂച്ചയന്ധാളിക്കുന്നു

പരലുകൾ പുഴയുണരുന്നതും
നോക്കി പലവഴിവന്നൊരുമിച്ചുനിന്നു
മാനം മേഘമുടുത്തതുകണ്ട്
നിലാപ്പെണ്ണ് നാണിച്ചൊളിച്ചു

മണ്ണ് മഴയുടെ പ്രണയത്താൽ
തുള്ളികളിലലിഞ്ഞു കുളിർന്നു
നനുത്ത ഓർമ്മകളാൽ ഹൃദയം
ചുടുനിശ്വാസമേകി വിയർത്തു.

നിർത്താതെപെയ്യുന്ന മഴ
നനവും നിനവുമായ്
സ്മൃതിയോടൊത്തു
പെയ്തുകൊണ്ടേയിരിക്കുന്നു.........!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......