രാഷ്ട്രീയവെട്ടലുകൾ പറയുന്നത്


.......................

ഓരോ വെട്ടലുകൾക്കു പിന്നിലും
ഓരോ പകയുടെ കഥയുണ്ടാവും
രക്തബന്ധങ്ങളറിയാത്ത
ഉറ്റവർ മാത്രം അറിയുന്ന കഥ....

ഓരോ വെട്ടുകൾക്കുപിന്നിലും
ഒരു പ്രത്യയശാസ്ത്രമുണ്ടാവും
പിടിച്ച കൊടിയുടെ, വായിച്ച
പുസ്തങ്ങളുടെ, കേട്ട പ്രസംഗങ്ങളുടെ

ഓരോ വെട്ടുകൾക്കുപിന്നിലും
ഒരു കണ്ണുനീരുണ്ടാവും
ഉറ്റവരുടെ വിയോഗത്തിന്റെ
വീണുപോയ ചതിക്കുഴികളുടെ
പറ്റിപ്പോയ അബദ്ധങ്ങളുടെ
അങ്ങിനെ എന്തൊക്കെയോ...

നഷ്ടപ്പെട്ട ജീവനുമേൽ വീര്യം-
ചോരാത്ത മുദ്രാവാക്ക്യങ്ങളു-
യരുംമ്പോൾ കണ്ണുനീർ വറ്റാത്ത
കുടുബത്തിന് എന്താണ് പറയാനുണ്ടാവുക......?

അവർക്കും പറയാനുണ്ടാവും
രക്തസാക്ഷിത്വത്തിനുംമേൽ
നഷ്ടപ്പെട്ട മകന്റ,
നഷ്ടപ്പെട്ട ഭർത്താവിന്റെ
നഷ്ടപ്പെട്ട അച്ഛന്റെ
നഷ്ടപ്പെട്ട സഹോദരന്റെ
പുറം ലോകമറിയാത്ത ഒരു കഥ...
ഒരു ആശ്വാസത്തിനും നികത്താൻ-
പറ്റാത്ത സ്നേഹത്തിന്റെ കഥ
ഒരു പകപ്പോക്കലിലും പഴിതീരാത്ത
വിരഹരത്തിന്റെ കഥ.

വെട്ടലുകൾകൊണ്ടല്ല,

ജനസേവനംകൊണ്ട്
എതിരാളിയെ തോൽപ്പിക്കുക
രാഷ്ട്രീയം അതിനാണ്
അതിനു വേണ്ടി മാത്രമാണ്

അതു
പറ്റുന്നില്ലെങ്കിൽ
നിങ്ങൾ വിശ്വസിക്കുന്ന
കൊടിയിൽ തന്നെ
തൂങ്ങി മരിക്കുക

അതുമല്ലെങ്കിൽ

സ്വകുടുബങ്ങളിലേക്കു
പോവുക, കാരണം
നിങ്ങളുടെ നഷ്ടം
ഒരിക്കലും നികത്താനാവാത്തത്
അവർക്കാണ്
അവർക്കുമാത്രമാണ്..........!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......