വിരഹിയുടെ മൗനം
വിരഹിയുടെ
മൗനത്തിന്റെ ആഴങ്ങളിൽ
ഒരിക്കലും മായാത്ത
ചില നിഴലുകളുണ്ട്
ഒരു കൂരിരുട്ടിനും
തുടച്ചുകളയാനാവാത്തത്
നിഴലനക്കങ്ങളിൽ
ചില മുഖങ്ങളുണ്ട്
ജീവിച്ചിരിക്കുന്നവരുടേയും
മരിച്ചുപോയവരുടേയും
കരളിൻ തേങ്ങലുകലും
കവിളിൻ പുഞ്ചിരികളും
നിറച്ചാർത്തണിയിച്ചവ
മിഴിനീർ വീണുകിളിർത്ത
ഞാവലുകൾപോലെ
തോട്ടുപാല സന്ധ്യയിൽ
പൊഴിയുന്ന പൂക്കൾപോലെ
നിഴലാട്ടങ്ങൾ ഏകാകിയുടെ
മൗനത്തിന്റെ ആഴത്തിൽ
പവിഴംപോൽ തിളങ്ങുന്നു.
കതിരേഷ് പാലക്കാട്
Comments