ചില 'ജാതി'കൾ



(ആതിരയ്ക്ക് ബാഷ്പ്പാഞ്ജലികൾ)

ജാതികളുണ്ട് എപ്പോഴും
ചില 'പേരു'കളിൽ
തൊലി നിറങ്ങളിൽ
താലി കെട്ടുകളിൽ
ഉടുത്ത മുണ്ടുകളിൽ
മുഖംമറച്ച തോർത്തുകളിൽ
ബിരുദ കടലാസുകളിൽ
പഠിപ്പിച്ച അദ്യാപകനിൽ
അധികാരാസനങ്ങളിൽ
നുരകളിൽ പുകകളിൽ
വീക്ഷണാന്ധകാരങ്ങളിൽ
ഒരു ചെറു തൊടീലിൽ, ഒരു കേട്ടുകേൾവിയിൽ
ജാതിയുറച്ച ബുദ്ധികൾ
ശീല്ക്കാരം പുറപ്പെടുവിക്കും
വിഷ സർപ്പങ്ങളുടെ വായിൽ
നീല നുരകൾ പതഞ്ഞു വരും
ഫണങ്ങളുയർത്തി ആഞ്ഞു കൊത്തും
കരുതിയിരിക്കുക....!
കതിരേഷ് പാലക്കാട്


Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......