ഒരു വേനൽമഴക്കോള്



കരിമ്പനകൾക്കു മുകളിൽ
കാർമുകിൽ വട്ടം കൂടുന്നു

കരിയിലകൾ പറത്തി
കാറ്റു വീശുന്നു

കാക്ക, കുരുവികൾ
സൂര്യന്റെ മൗനംകണ്ട്
കൂട്ടമായ് കൂടണയുന്നു

ഉഷ്ണ്ണമായ മനസ്സും
ശിരസ്സും പ്രതീക്ഷയുടെ
പുതുമൺ ഗന്ധത്തിനും,
കുളിരേകി ചിരി തരുമൊരു
വേനൽ മഴയ്ക്കുമായ് കാത്തിരിക്കുന്നു.

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......