വേനൽ മഴ
വേനൽ മഴ പെയ്തു
തകർക്കുന്നു
പാലക്കാടൻ പനമരക്കാടുകൾ
പരിഭവമില്ലാതെ നനയുന്നു.
ഒരു ബസ്സ് യാത്രയിലെ
ജാലകയിരുപ്പിടത്തിൽ
ഒറ്റയാൾ സഞ്ചാരം.
കൊയ്ത്തുപാടങ്ങളിൽ
കുതിരുന്ന മണ്ണിന്റെ മണം
പാതിതുറന്ന ഷട്ടറിൽ
ചാറ്റല്‍മഴ തുള്ളികൾ
മുഖത്ത് കുളിരേകുമ്പോൾ
വൈപ്പർ ഡിംബ്രൈറ്റുകളിൽ
മഴവില്ല് വിരിയുന്നു.
അകലങ്ങളിൽ കൊള്ളിയാൻപോലെ
ഇടക്കൊരോ മിന്നൽപ്പിണർ,
കുഞ്ഞിടിവെട്ടലുകളെ കടത്തിവെട്ടി
ആനവണ്ടി മുരളുന്നു
ഇരുളിൻ നിഴൽ തോട്ടങ്ങളിൽ
തെങ്ങോലകൾ നൃത്തം വയ്ക്കുന്നു
വേനൽ മഴക്കുളിരിൽ മൂടിപ്പുതച്ചുറങ്ങാൻ
വാതിൽപ്പടിയിൽ
കാത്തുനില്ക്കുന്നു ഒരു 'രാത്രി'.......!
കതിരേഷ് പാലക്കാട്
തകർക്കുന്നു
പാലക്കാടൻ പനമരക്കാടുകൾ
പരിഭവമില്ലാതെ നനയുന്നു.
ഒരു ബസ്സ് യാത്രയിലെ
ജാലകയിരുപ്പിടത്തിൽ
ഒറ്റയാൾ സഞ്ചാരം.
കൊയ്ത്തുപാടങ്ങളിൽ
കുതിരുന്ന മണ്ണിന്റെ മണം
പാതിതുറന്ന ഷട്ടറിൽ
ചാറ്റല്‍മഴ തുള്ളികൾ
മുഖത്ത് കുളിരേകുമ്പോൾ
വൈപ്പർ ഡിംബ്രൈറ്റുകളിൽ
മഴവില്ല് വിരിയുന്നു.
അകലങ്ങളിൽ കൊള്ളിയാൻപോലെ
ഇടക്കൊരോ മിന്നൽപ്പിണർ,
കുഞ്ഞിടിവെട്ടലുകളെ കടത്തിവെട്ടി
ആനവണ്ടി മുരളുന്നു
ഇരുളിൻ നിഴൽ തോട്ടങ്ങളിൽ
തെങ്ങോലകൾ നൃത്തം വയ്ക്കുന്നു
വേനൽ മഴക്കുളിരിൽ മൂടിപ്പുതച്ചുറങ്ങാൻ
വാതിൽപ്പടിയിൽ
കാത്തുനില്ക്കുന്നു ഒരു 'രാത്രി'.......!
കതിരേഷ് പാലക്കാട്
Comments