രണ്ടു സമരങ്ങൾ
രണ്ടു സമരങ്ങൾ
മറയ്ക്കലും തുറക്കലും
ഒന്നാം സമരം
മാറു മറയ്ക്കാൻ
1822 ചാന്നാറിൽ
മണ്ണിന്റെ മക്കൾ നാലക്ഷരം
പഠിക്കാൻ മതംമാറി
അറിവു വന്നപ്പോൾ ചിന്തിച്ചു
മാറു മറക്കുവാനവകാശം
കീഴാളനുമുണ്ടെന്ന്,
നായനുമാമേളാലരും വിടുമോ
അടിച്ചൊതുക്കലുകൾ അറുംകൊലകൾ
മൂന്നു വ്യാഴവട്ടവുമൊരാണ്ടും
വേണ്ടിവന്നാ മാറുമറച്ചൊന്നു
മേൽശീലയിടാൻ.
ഇന്ന് രണ്ടാം സമരം
മാറു തുറക്കൽ
മാറിടത്തെ വത്തങ്ങയാക്കിയ
ഏതോ ഒരു മത്തങ്ങാതലയനുവേണ്ടി
മാറു തുറക്കൽ സമരമൊരുങ്ങുന്നൂ
ഒരു ചുംബനത്തിൽ വൃണപ്പെട്ടവർ
തുറക്കുന്ന മാറുകളെ നോക്കി
കുരയ്ക്കാതിരിക്കട്ടേ
ഒട്ടിയ ലെഗ്ഗിനുകളും മറ്റെന്തൊക്കെയോ തുറപ്പിക്കട്ടേ
വിപ്ലവം പരിണമിച്ച് കന്നിമാസ പട്ടികളാവട്ടെ..... കാണികൾ കല്ലെറിയട്ടേ
നമുക്ക് വേണ്ടത് വത്തങ്ങ, മത്തങ്ങ, മാങ്ങകളല്ലല്ലോ....... നമുക്ക് വേണ്ടത്
മാറിടങ്ങളാണ്..... മാ'റിട'ങ്ങളാണ്......!
കതിരേഷ് പാലക്കാട്
മറയ്ക്കലും തുറക്കലും
ഒന്നാം സമരം
മാറു മറയ്ക്കാൻ
1822 ചാന്നാറിൽ
മണ്ണിന്റെ മക്കൾ നാലക്ഷരം
പഠിക്കാൻ മതംമാറി
അറിവു വന്നപ്പോൾ ചിന്തിച്ചു
മാറു മറക്കുവാനവകാശം
കീഴാളനുമുണ്ടെന്ന്,
നായനുമാമേളാലരും വിടുമോ
അടിച്ചൊതുക്കലുകൾ അറുംകൊലകൾ
മൂന്നു വ്യാഴവട്ടവുമൊരാണ്ടും
വേണ്ടിവന്നാ മാറുമറച്ചൊന്നു
മേൽശീലയിടാൻ.
ഇന്ന് രണ്ടാം സമരം
മാറു തുറക്കൽ
മാറിടത്തെ വത്തങ്ങയാക്കിയ
ഏതോ ഒരു മത്തങ്ങാതലയനുവേണ്ടി
മാറു തുറക്കൽ സമരമൊരുങ്ങുന്നൂ
ഒരു ചുംബനത്തിൽ വൃണപ്പെട്ടവർ
തുറക്കുന്ന മാറുകളെ നോക്കി
കുരയ്ക്കാതിരിക്കട്ടേ
ഒട്ടിയ ലെഗ്ഗിനുകളും മറ്റെന്തൊക്കെയോ തുറപ്പിക്കട്ടേ
വിപ്ലവം പരിണമിച്ച് കന്നിമാസ പട്ടികളാവട്ടെ..... കാണികൾ കല്ലെറിയട്ടേ
നമുക്ക് വേണ്ടത് വത്തങ്ങ, മത്തങ്ങ, മാങ്ങകളല്ലല്ലോ....... നമുക്ക് വേണ്ടത്
മാറിടങ്ങളാണ്..... മാ'റിട'ങ്ങളാണ്......!
കതിരേഷ് പാലക്കാട്
Comments