രണ്ടു ശിലകൾ....
രണ്ടു ശിലകൾ
ഒന്നു വഴിപാടിന്റെയും
വേറോന്ന് വഴികാട്ടലിന്റേയും
ഒരുശില യുദ്ധങ്ങളിലൂടെ
സത്യധർമ്മം പഠിപ്പിച്ചു
മറുശില വിപ്ലവങ്ങളിലൂടെ
ധാർമ്മികതമൂല്യം പഠിപ്പിച്ചു.
ആശയങ്ങൾ രണ്ടും
മനുഷ്യ വിമോചനത്തിതു വേണ്ടി,
ഒന്നു ദർഭ്ഭ പുല്ലുകൾകൊണ്ടും
വേറൊന്ന് ദണ്ഡുകൾകൊണ്ടും
ചരിത്രമെഴുതി.
സത്യധർമ്മക്കാർ
പ്രവൃത്തിയിൽനിന്നും
വെറും പ്രഭാഷണങ്ങളിലേക്കും
ആശയത്തിൽ നിന്നും
ഹിംസയിലേക്കും
ചുവടു വയ്ചപ്പോൾ,
വിപ്ലവം വിജയിച്ച ധാർമ്മികതക്കാർ
ആശയങ്ങളെ പ്രാവർത്തികമാക്കാതെ
നോക്കുകുത്തികളായി നിന്നു.
ഇന്ന്,
ഇന്നലകളറിയാത്ത, സത്യധർമ്മം അറിയാത്ത കുറേ വഴിപാടു-
ഭ്രാന്തൻന്മാർ വഴികാട്ടി ശിലകളെ
തച്ചു തകർക്കുന്നു.
വഴികാട്ടിയുടെ പിൻതലമുറക്കാർ
വഴിപാടുവർഗ്ഗീയതയെ ചൂണ്ടിക്കാട്ടി,
അധികാരം കൈവന്നിട്ടും നിറവേറ്റപ്പെടാത്ത ആശയങ്ങളെ നോക്കി മുദ്രാവാക്ക്യങ്ങൾ വിളിക്കുന്നു.
എല്ലാം കണ്ടും കേട്ടും
രണ്ടു ശിലകളും, ശിലകളുടെ
യഥാര്‍ത്ഥ അനുയായികളും
മൂർദ്ധശ്വാസം വലിക്കുന്നുണ്ടായിരുന്നു.
കതിരേഷ് പാലക്കാട്
Comments