എവിടേയ്ക്ക് നീ.


അന്ന് മിന്നി വീണ
വാൽനക്ഷത്രങ്ങൾക്കിടയിൽ
ഒളി മങ്ങാതെ
ചിരിച്ചത് നീയായിരുന്നു

കറുത്ത മേഘങ്ങളുടെ
നീക്കുപോക്കുകളിലും
നനുത്ത കുളിരിൽ
നീ വിറയ്ക്കുന്നുണ്ടായിരുന്നു
വരണ്ടുണങ്ങിയ
മുഖത്താളുകളിൽ
ഒരു തുള്ളിപോലും
നീക്കിയിരിപ്പാതെ
പെയ്തൊഴിഞ്ഞതും
നീയായിരുന്നു
മൗനങ്ങളാൽ വാക്കുകൾ
കോർത്ത് ഹൃദയത്തിന്റെ
അറകളിൽ തറച്ച്
അകലങ്ങളെ മനോഹരമാക്കി
വെറുതേ ചിരിക്കുമായിരുന്നു നീ
ഒരു വെമ്പൽ സമ്മാനിച്ച്
അടരാതെ ഇടർത്തി
യാത്രയാവുന്നതെവിടേയ്ക്കു
നീ......?
ഈ തോരാതെ പെയ്യുന്ന
നിലാമഴപ്പുലരിയിൽ....!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......