ഒരു തീവണ്ടി പാട്ട്
(കുട്ടികൾക്ക് പാടി കൊടുക്കൂ ട്ടോ)
കുക്കൂ കുക്കൂ തീവണ്ടി
ഓടിപ്പായും തീവണ്ടി
ഓടിപ്പായും തീവണ്ടി
ചടപട ചടപട തീവണ്ടി
ചാരെ പൊകും തീവണ്ടി
ചാരെ പൊകും തീവണ്ടി
നീളൻ നീല നിറമാണ്
നിന്നാൽ പിന്നെ തിരക്കാണ്
നിന്നാൽ പിന്നെ തിരക്കാണ്
ചാടി ചാടി ഇറങ്ങല്ലേ
വെറുതേ ജീവൻ കളയല്ലേ
വെറുതേ ജീവൻ കളയല്ലേ
ചായ കാപ്പി പലഹാരം
ചൂടില്ലാത്തൊരു ചമ്മന്തി
ചൂടില്ലാത്തൊരു ചമ്മന്തി
വാങ്ങി തന്നു അമ്മായി
വാരി തിന്നൂ ചങ്ങാതീ
വാരി തിന്നൂ ചങ്ങാതീ
കണ്ണടയിട്ടോരു ചേട്ടായി
കഥകൾ പറഞ്ഞു കൂട്ടായി
കഥകൾ പറഞ്ഞു കൂട്ടായി
നാടുകൾകണ്ടാ-ക്കാടും കണ്ടേ
നീല മലയും - പുഴയും കണ്ടേ
നീല മലയും - പുഴയും കണ്ടേ
എത്ര മനോഹരമീ-യാത്ര
ഒത്തിരി കാഴ്ചകൾ കണ്ടല്ലോ
ഒത്തിരി കാഴ്ചകൾ കണ്ടല്ലോ
കുഞ്ഞു മനസ്സുണർന്നല്ലൊ
കുഞ്ഞി പുഞ്ചിരി വിടർന്നല്ലോ
കുഞ്ഞി പുഞ്ചിരി വിടർന്നല്ലോ
കുക്കൂ കുക്കൂ തീവണ്ടി
ഓടിപ്പായും തീവണ്ടി
ഓടിപ്പായും തീവണ്ടി
ചടപട ചടപട തീവണ്ടി
ചാരെ പൊകും തീവണ്ടി
ചാരെ പൊകും തീവണ്ടി
സ്റ്റേഷൻ വന്നൂ-യിറങ്ങട്ടേ
റ്റാറ്റ റ്റാറ്റ ശുഭയാത്ര.......!
റ്റാറ്റ റ്റാറ്റ ശുഭയാത്ര.......!
കതിരേഷ് പാലക്കാട്
Comments