തൃക്കാർത്തിക
വിഷാദം മൂടിക്കെട്ടിയ
മേഘക്കൂട്ടിലൊരു
പൗർണ്ണമി തിങ്കൾ
എത്തിനോക്കുന്നു
തൃക്കാർത്തിക നാളിൽ
മൗനം ഭജിച്ചൊരാ
നക്ഷത്രക്കൂട്ടുകൾ
എങ്ങോ പോയിരിക്കുന്നു
ഉമ്മറപ്പടിയിൽ
മൺചിരാതുകൾ
ആർക്കോ വേണ്ടി
കത്തിയമരുന്നു..
വെളിച്ചം തേടിയ
ഈയാംപാറ്റകൾ
ഇരുട്ടിലൊന്നു തപ്പി
തടഞ്ഞു വീഴുന്നു
ഒരു നിഴൽപ്പാടകലെ
ഈരണ്ടു പിടയലായ്
ചിറകറ്റു ഭൂമിയിൽ
പുഴുക്കളായ് വീണ്ടുമലിയുന്നു....!
കതിരേഷ് പാലക്കാട്
മേഘക്കൂട്ടിലൊരു
പൗർണ്ണമി തിങ്കൾ
എത്തിനോക്കുന്നു
തൃക്കാർത്തിക നാളിൽ
മൗനം ഭജിച്ചൊരാ
നക്ഷത്രക്കൂട്ടുകൾ
എങ്ങോ പോയിരിക്കുന്നു
ഉമ്മറപ്പടിയിൽ
മൺചിരാതുകൾ
ആർക്കോ വേണ്ടി
കത്തിയമരുന്നു..
വെളിച്ചം തേടിയ
ഈയാംപാറ്റകൾ
ഇരുട്ടിലൊന്നു തപ്പി
തടഞ്ഞു വീഴുന്നു
ഒരു നിഴൽപ്പാടകലെ
ഈരണ്ടു പിടയലായ്
ചിറകറ്റു ഭൂമിയിൽ
പുഴുക്കളായ് വീണ്ടുമലിയുന്നു....!
കതിരേഷ് പാലക്കാട്
Comments