ചിപ്പി

ഉപ്പ് കാറ്റിൻ ചുവ നിറഞ്ഞ
തീരങ്ങളിൽ ഓർമ്മകളുടെ
ഭാണ്ഡത്തിൽ നിഷേധങ്ങളെ
വിധി വൈരാഗ്യങ്ങളെ
തോൽവികളെ തലവരകളെ
കെട്ടുകളൊന്നഴിച്ചു വിടേണം
വേലിയിറക്കങ്ങളിൽ അവ
അഗാധന്തരങ്ങളിൽ ഊഴിയിട്ട്
പവിഴപുറ്റുകളിൽ കടൽക്കാടുകളിൽ
അലഞ്ഞുതിരിഞ്ഞ് പാഠം പഠിക്കണം
ഇരുട്ടു പെയ്യുന്ന തുള്ളികളിലലിഞ്ഞ്
ചിപ്പിക്കുള്ളിൽ വാസമുറപ്പിച്ച്
ചുവന്ന സന്ധ്യയിലിരുൾച്ചാർത്ത്
വീഴുമ്പോൾ വേലിയേറ്റങ്ങളുടെ
തോണിയിൽ കരക്കടിയും
ഓടിയോടി പെറുക്കിയെടുത്ത്
ഭാണ്ഡത്തിലേക്കു വീണ്ടും
നിറച്ചു പോരണം പിന്നെ
മഞ്ഞുപെയ്യുന്ന മൂന്നാം പിറയിൽ
ചിപ്പികളേയൊന്നു തുറന്നു നോക്കണം...!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......