കറുപ്പ്
കറുത്ത മാനത്തൊരു
ചന്ദ്രികകല കാൺകെയാണ്
റമദാൻ പിറന്നത്
കറുത്ത മാനത്തെ നനുത്ത
ഡിസംമ്പറിൽ
നക്ഷത്രക്കൂട്ടുകളുമായാണ്
ക്രിസ്തുമസ്സ് പിറന്നത്
കറുത്ത ശിലയിൽ
അലങ്കരിച്ചാണ്
അഷ്ടമി പിറന്നതും
ദർശ്ശനം നൽകിയതും
കറുത്ത ചുവരിൽ
എഴുത്ത് വന്നപ്പോഴാണ്
അറിവു പിറന്നത്
കറുത്ത മിഴിയിൽ
വെളിച്ചം തട്ടിയപ്പോഴാണ്
കാഴ്ച പിറന്നത്
ഇരുണ്ട ഗർഭ്ഭാശയത്തിനറയിൽ
ജീവാണു പതിച്ചപ്പോഴാണ്
നീയും ഞാനും പിറന്നത്
കറുപ്പിൽ തുടങ്ങിയ
യാത്രയെല്ലാം
വെളിച്ചത്തിലേക്കും
നിറങ്ങളിൽ തുടങ്ങുന്നതെല്ലാം
കറുപ്പിലേയ്ക്കും
എന്തിനേറെ
കറുത്ത മുടിയിഴ
വെളുത്തു തുടങ്ങിയപ്പോഴാണ്
വാർദ്ധക്യം പോലും
വിളിക്കാതെ വരുന്നത്
കറുത്ത വണ്ടി, കറുത്ത റോഡ്
മടുത്തതേയില്ല നിങ്ങള്‍ക്ക്
കറുത്ത മനുഷ്യരെ മാത്രം
വെറുത്തതെന്തേ വെറുതേ
കറുപ്പിനോടത്ര
വെറുപ്പാണെങ്കിൽ
ആ കറുത്ത മുടിയിഴ
പറിച്ചു കളയുക
കറുപ്പിനോടത്ര
വെറുപ്പാണെങ്കിൽ
കൃഷ്ണ്ണമണികളേയങ്ങു
ചൂഴ്ന്നെറിയുക.......!
കതിരേഷ് പാലക്കാട്
ചന്ദ്രികകല കാൺകെയാണ്
റമദാൻ പിറന്നത്
കറുത്ത മാനത്തെ നനുത്ത
ഡിസംമ്പറിൽ
നക്ഷത്രക്കൂട്ടുകളുമായാണ്
ക്രിസ്തുമസ്സ് പിറന്നത്
കറുത്ത ശിലയിൽ
അലങ്കരിച്ചാണ്
അഷ്ടമി പിറന്നതും
ദർശ്ശനം നൽകിയതും
കറുത്ത ചുവരിൽ
എഴുത്ത് വന്നപ്പോഴാണ്
അറിവു പിറന്നത്
കറുത്ത മിഴിയിൽ
വെളിച്ചം തട്ടിയപ്പോഴാണ്
കാഴ്ച പിറന്നത്
ഇരുണ്ട ഗർഭ്ഭാശയത്തിനറയിൽ
ജീവാണു പതിച്ചപ്പോഴാണ്
നീയും ഞാനും പിറന്നത്
കറുപ്പിൽ തുടങ്ങിയ
യാത്രയെല്ലാം
വെളിച്ചത്തിലേക്കും
നിറങ്ങളിൽ തുടങ്ങുന്നതെല്ലാം
കറുപ്പിലേയ്ക്കും
എന്തിനേറെ
കറുത്ത മുടിയിഴ
വെളുത്തു തുടങ്ങിയപ്പോഴാണ്
വാർദ്ധക്യം പോലും
വിളിക്കാതെ വരുന്നത്
കറുത്ത വണ്ടി, കറുത്ത റോഡ്
മടുത്തതേയില്ല നിങ്ങള്‍ക്ക്
കറുത്ത മനുഷ്യരെ മാത്രം
വെറുത്തതെന്തേ വെറുതേ
കറുപ്പിനോടത്ര
വെറുപ്പാണെങ്കിൽ
ആ കറുത്ത മുടിയിഴ
പറിച്ചു കളയുക
കറുപ്പിനോടത്ര
വെറുപ്പാണെങ്കിൽ
കൃഷ്ണ്ണമണികളേയങ്ങു
ചൂഴ്ന്നെറിയുക.......!
കതിരേഷ് പാലക്കാട്
Comments