പച്ചക്കല്ല് മൂക്കുത്തി
നളിനകാന്തി നിറഞ്ഞുനില്ക്കുമാ-
താരകം വിടരും മുഖശ്രീയിൽ
പച്ചക്കല്ലുകൊണ്ടാജീവൻ തുടിക്കു-മാക്കാഞ്ചന കൂട്ടുമായെപ്പോഴും നീ..
വിടർന്ന നെറ്റി, കറുത്ത പൊട്ടു-
മായഴിഞ്ഞ കേശമാടുന്നവേളയിൽ
ഏകാകിയായ് നീയിരിപ്പിലും
ചാരുതയേറ്റുന്നാ നാസികയെ....
എൻപ്രിയ തോഴിയേച്ചന്തം കൊണ്ടാ-
യിരം ചന്ദ്രികത്തിളക്കമേകി നീ
സ്നേഹത്തിൻ ബന്ധിതയ്യായെപ്പോഴും
നിൽപ്പൂ നീ, പച്ചക്കല്ലിൽ തീർത്ത
മൂക്കുത്തി കുറുംമ്പത്തീ......!
കതിരേഷ് പാലക്കാട്
Comments