കെട്ടുകൊട്ട്
കെട്ടുകഴിയാത്തതിനു
തട്ടുകിട്ടുന്നത് സഹിക്കുന്നില്ല
തട്ടിമുട്ടി പോവാനോ
ചിട്ടയൊട്ടു ചട്ടയിടുന്നുമില്ല
ചൊട്ടക്കാലത്തു പ്രേമം വന്നപ്പോ
ചട്ടുകം കൊണ്ടടിച്ചമ്മ
മുട്ടി മുട്ടി നിന്നപ്പോളൊക്കേയും
വട്ടുകളെന്നെ വിട്ടുകളഞ്ഞില്ല
ചട്ടി നിറഞ്ഞു കെട്ടാൻമോഹിച്ച
ഇഷ്ട പ്രണയം വിട്ടേച്ചുംപോയി
മൊത്തത്തിലീ ജീവിതം
ട്ട ട്ട ട ട്ടാ....
കെട്ടുവാൻ മുട്ടിയ
ചിട്ടുകുരുവിയുടെ രോദനം....!
കതിരേഷ് പാലക്കാട്
Comments