രാഷ്ട്രീയ തല്ലാളന്



കൊടിമരങ്ങൾ
തമ്മിലടിക്കാനല്ല
മത്സരം വെട്ടി
വീഴ്ത്താനും....

ചോര തിളക്കുംപോൾ
അടുപ്പുക്കൂട്ടി കഞ്ഞി വയ്ക്കുക
പട്ടിണിയിനിയും തീർന്നില്ലോർക്കുക.

വിദ്വേഷം വരുംപോൾ
ഒരു മരം നടുക
നിഴലും, മഴയും
അത്യാഹിതത്തിലാണ്.

എറിയാനുള്ള കല്ല് കൂട്ടി
വീടു നിർമ്മിക്കുക
കനാൽവരമ്പുകളിൽ
കുടിലുകളിനിയും പട്ടയം
കേഴുന്നുണ്ട്.

കീറുന്ന ബാനറുകൾ
പശനിറച്ചൊട്ടി
ലഹരിക്കെതിരെ
മുദ്രാവാക്യം എഴുതുക.

എന്നിട്ടും കുരുപൊട്ടുന്നെങ്കിൽ

ജനറൽ ഹോസ്പിറ്റലിലേക്കോ
ക്യാൻസർ സെൻറ്ററിലേക്കോ പോവുക
ഒരു കൈത്താങ്ങ് കൊതിക്കുന്ന
അനാഥ ജൻമ്മങ്ങൾ കാത്തിരിപ്പുണ്ടവിടെ.

തമ്മിലടി ഒന്നേ സമ്മാനിക്കുകയുള്ളൂ
നിങ്ങളുടെ ശവത്തിനുമേൽ
ഒരു രക്തസാക്ഷിത്വം

അല്ലെങ്കിൽ....

കൽതുറുങ്കിലൊരു
കണ്ണീരു ജീവിതം.

അപ്പോഴും
പട്ടിണി, ദാരിദ്ര്യം, മരം,
കുടിൽ, ലഹരി, അനാഥരും
വിദൂരതയിൽ
നിസ്സഹായതയിലൊരുചിരി
നിങ്ങള്‍ക്ക് വേണ്ടി മാറ്റിവച്ച്
കാത്തിരിപ്പുണ്ടാവും........!

കതിരേഷ് പാലക്കാട്



Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......