കുറുംകവിതകൾ

വിസ്മൃതി
................
നീയോർക്കാനാഗ്രഹിക്കാത്ത
നിന്റെ ജീവിതയാത്രയിലെ
ചില നിമിഷങ്ങളെന്റെ
ജീവിതമായിരുന്നു ........!

 കാമം
..............
പ്രണയത്തിലമൃതും
സൗഹൃദത്തിലന്യമായും
വിശുദ്ധമാക്കുന്ന പുണ്യം..!


പെണ്ണ്
..............
ഒന്നുരസുംമ്പോൾ
കത്തുന്ന കൊള്ളിയാവണം....

അല്ലെങ്കിൽ..........

ഒന്നും മിണ്ടാതെ പതിയെ
കൊത്തി നുറുക്കേണം.....!

ഇലക്ഷൻ
..................
വിരലിൽ മഷിക്കറ
പറ്റിയപ്പോളറിഞ്ഞില്ല
തറപറ്റിക്കുമെന്ന്.....!

തുലാസ്
.............
ഒരുമിച്ചു നിറക്കാൻ
പാടുപെടുന്നുണ്ട്
പോക്കറ്റും മനസ്സും...!

നീറ്റുകക്ക
..............
പറിച്ചപ്പോൾ
നീറിയാമനസ്സുംശി-
രസ്സുമാജീവനും ...!

കാക്ക

കല്ലെറിഞ്ഞോടിച്ച-
പ്പോളോർത്തില്ല
കൈകൊട്ടി
 വിളിക്കേണ്ടിവരുമെന്ന്...!


Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......