കൊമ്പുകുത്തി



ഇന്നലെ....

ഇടുങ്ങിയ വനം, നീർചാലുകൾ
കാട്ടുപോത്ത്, മാൻപേടകൾ
കാട്ടാനകൾ, അരുവി, കുന്നുകൾ, പുൽക്കാടുകൾ
മരപ്പൊത്തുകൾ, പാമ്പുകൾ
വസുരികണ്ണുള്ള ജരാനര മൂപ്പൻ
കയ്യിലൊരു മുളവടി, പരിവാരങ്ങൾ, തീപ്പന്തങ്ങൾ
കല്ലിൽതീർത്ത ഭഗവതി, ഓരികൾ,
ആഘോഷങ്ങൾ...... സമാധാനം

ഇന്ന്..... ഡവലപ്മെന്റ്

മഴു, കട്ടർ,തടികൾ, ലോറികൾ
ജെ. സി. ബി., ടിപ്പറുകൾ, കുന്നിടിക്കൽ
തടയണകൾ, സിമന്റ് കൊട്ടാരങ്ങൾ, പട്ടയങ്ങൾ,കൊടികൾ, ഖദറുകൾ,  മനുഷ്യർ, പരിഷ്ക്കാരികൾ,
റിസോര്‍ട്ട്, ടവറുകൾ, എ. സി മുറികൾ,പിസ്സകൾ, ബർഗ്ഗറുകൾ
മൊബൈൽ ഫോൺ, കാറുകൾ, അമ്പല൦, പള്ളികൾ, ജി. ഡി. പി...........തിരക്കുകൾ

നാളെ.....

വരൾച്ച, സ്മോഗ്, ഭൂകമ്പ൦, മണ്ണിടിച്ചിൽ, നിലംപൊത്തലുകൾ,രോഗങ്ങൾ, മരുന്നുകൾ,
മനുഷ്യ ശവങ്ങൾ............. ശാന്ത൦

കതിരേഷ് പാലക്കാട്





Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......