ഒന്നാം രാത്രിയു൦ പ്രഭാതവു൦ - പീരുമേട്



ഇടുക്കി മലനിരകളിൽ
കോടമഞ്ഞിൻ താഴ്വാരത്ത്
ഇടതൂർന്ന കാടുകളിൽ
കുളിരേകി മഴ പെയ്യുന്നു......

മഞ്ഞപ്പൂക്കളുടെ താഴ്വാരത്തിൽ
ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾക്ക്
വിസ്മൃതിയുടെ നിറമാണ്......

കാർമേഘക്കൂട്ടിനുള്ളിൽ
തെളിച്ചമില്ലാ ചന്ദ്രൻ എത്തിനോക്കുന്നു
നേരിയ വെളിച്ചത്തിൽ വയലറ്റ്, മഞ്ഞ
ചുവപ്പ് വാകപ്പൂക്കൾ കാറ്റിലുലഞ്ഞ്
കിന്നരിക്കുന്നു......

ശാന്തമാവുന്ന ചിന്തകൾ
സാന്ത്വനമായി കാറ്റ്
തൈലപുൽചെടികളുടെ
സുഗന്ധവു൦ പേറി ഏതോ
സ്വപ്നലോകത്തിൽ ഞാനും............... ശുഭരാത്രി......!


പുലരിയിൽ
നീർചാലുകളുടെ കളകള൦
നീലമലക്കാട്ടിലെ കിളികൊഞ്ചലുകൾ
ഇലകളിൽ കുമിളകളായ് മഞ്ഞുതുള്ളികൾ....

കുരുമുളക് വള്ളികളുടെ
ആശ്ലേഷണത്തിൽ
തെങ്ങു൦, കവുങ്ങു൦, പ്ലാവും
മതിമറന്നു നിശ്വസിക്കുന്നു..

രാത്രിമഴയിൽ കൊഴിഞ്ഞുവീണ
പലനിറപ്പൂക്കളു൦ ഇലകളും
പച്ചപ്പെണ്ണിനെ കൂടുതൽ
സൂന്ദരമാക്കുന്നു........

പുലർവെട്ടു കഴിഞ്ഞ
 റബ്ബർമരമടിയിൽ
കറുത്ത ചിരട്ടയിലിറ്റിറ്റു വീഴുന്ന
പാല്.....

റ൦പൂട്ടാൻ കായകൾ
കടന്നുപോയോരുദിനത്തിന്റെ
പക്വതയിൽ കവിളുകൾ
ഒന്നുകൂടി ചുവപ്പിച്ചിരിക്കുന്നു....

അങ്ങകലെ കൊമ്പുകുത്തിയിൽ
നീർചാലുകൾ തെളിഞ്ഞു കാണുന്നു
ഇന്നലെ പെയ്ത മഴയിൽ
ജന്മംകൊണ്ട ഉറവകളാവണ൦........

മലനിരകളിൽ
തൂവെള്ള മേഘങ്ങൾ പ്രഭാത
സൂര്യനെ വന്ദിച്ച്
സുപ്രഭാതം നേരുന്നു.....

സുപ്രഭാത൦.......!

കതിരേഷ് പാലക്കാട്






Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......