വേനൽപ്പനിക്കാലം



പുറത്ത് വേനൽമഴത്തണുപ്പ്
ചുട്ടുപൊള്ളുന്ന നെറ്റിത്തടം
പശയൊട്ടുന്ന കൻപോളകൾ
വിയർക്കുന്ന നലനാരിഴ......

പുതക്കുംപോൾ ചൂട്
പുതപ്പൊന്നു മാറ്റിയാൽ വിറ
കയ്ക്കുന്ന നാവ് ,വരണ്ട ചുണ്ടുകൾ
ചൂടേറിയ നിശ്വാസങ്ങൾ.....

നേരിട്ടിടവേളയിലെത്തിനോക്കും
ഇളമഞ്ഞത്തൂമണി മൂക്കൊലിയും...
ചൂളം വിളിചോണ്ടിടക്കോരു ചുമ,
കാർക്കലും....നീട്ടിവലിച്ചോരുതുപ്പലും

കറങ്ങിക്കറങ്ങി തളർന്ന തലയും
ഇടക്കിടെ ചിന്നി മിന്നുന്നു പിന്നെയും
താങ്ങി നിർത്തും കഴുത്തുപിന്നേയും
തോഴോട്ടു തന്നേ കോഴിപോലെ...

കഞ്ഞി.. കയ്ക്കുന്ന നാവിനമൃതം
അമ്മതൻ കൈപ്പുണ്യ ചമ്മന്തിയും
മുളക്,ചുക്ക് ,ഇഞ്ചി കാപ്പികൾ
ഇടക്കൊന്നു ചവക്കാൻ തുളസിക്കതിരില

മൂന്നാംദിന സന്ധ്യയിലിതാ....
ചൂടും ചുമയും പതിയെ കുറയുന്നു
അടഞ്ഞ മൂക്കൊന്നു തുറക്കുന്നു
വാസം മതിയാക്കി പനിയളിയൻ
പതിയേ യാത്രയാവുന്നു.......

പോയ്വരൂ സുഹൃത്തേ വീണ്ടും കാണാം
മൃദു പുഞ്ചിരിയാൽ നേരുന്നു
ശുഭയാത്ര......

കതിരേഷ് പാലക്കാട്.....

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......