മനസ്സ്‌ ചില നേരങ്ങളിൽ ഇങ്ങനാണ് ....

വെറുപ്പും മടുപ്പും ഒത്തുകൂടി
മേളം കൊട്ടുന്നു ......
വിശപ്പും പെരുപ്പും നൃത്തം
ചെയ്യുന്നു .....
കഴുത്തിൽ കാട്ടുതീപോലെ ...
വിഷമം ആളിക്കത്തുന്നു ......

മനസ്സ്‌ ചില നേരങ്ങളിൽ ഇങ്ങനാണ് ....

ചളി പിടിച്ച ഭാണ്ടങ്ങൾക്കുള്ളിൽ ...
ഓർമ്മകൾ പിടഞ്ഞു പിടഞ്ഞു ...
ആർപ്പുവിളിക്കുന്നു ..........

എരിഞ്ഞു തീരുന്ന കനൽകട്ട പോലെ ...
സ്വപനങ്ങൾ .....ഹൃദയത്തിന്റെ  ചുമരിൽ 
ചിത്രങ്ങൾ വരച്ചു പോകുന്നു ........

കണ്ണ് പുകഞ്ഞു പുകഞ്ഞു ...ഒരിറ്റു നീരിനു
ദാഹം നടിച്ചു അടഞ്ഞു പോകുന്നു .
ശ്വാസത്തിന് ചൂട് പകർന്ന് ...കുറെ
ദീർഘ നിശ്വാസങ്ങളും ......

ചട്ടകൂടുകൾ  തരിപ്പണം ആക്കി ചിന്ത .....
എങ്ങൊട്ടില്ലാതെ പരക്കം പായുന്നു ......


 കാടും മലയും  കടലും കടന്നു ....
പറന്നു പറന്നു അങ്ങിനെ................!

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......