രണ്ടു ശബ്ദങ്ങളിലെ മഴ


പതിയേ,
ചിന്തകളിൽ കൂടുകൂട്ടിയ
മൗനങ്ങളേയാണ് ആദ്യം
ദേദിച്ചത്
മണ്ണടിഞ്ഞ പ്രണയത്തേയാണ്
മനസ്സിൽ പുനർജീവനം നൽകിയത്
ആ വിരഹത്തെ ,കാത്തിരിപ്പുകളെ
വസന്തത്തിൻ ഇടനാഴികളിൽ
നൽകാതെ വിഴുങ്ങിയ ചുംബനങ്ങളെ
ഓർമ്മയുടെ ഭാണ്ഡത്തിൽ നിന്ന്
പെറുക്കി മനസിലേക്ക് വിതറുന്നു
ചാറ്റലിൽ പൂക്കുന്ന നിശാഗന്ധിയെ
മുല്ലപ്പൂ മണമുള്ള പുലരിയിൽ പുൽനാമ്പുകളിൽ പിറക്കുന്ന
മഞ്ഞുതുള്ളിയെ ,മണ്ണിനെ ,
മഴവില്ലിനെ, ചിറകു വിടർത്തിയ
മയിലിനെ ഹൃദയത്തിൻ്റെ
ക്യാൻവാസിൽ നനപ്പിച്ച്
വരയ്ച്ചിടുന്നു
ഉച്ചത്തിൽ,
ഭയനിപിടമായ ഉൾവനത്തിൽ
ഇടിയോടൊപ്പം ഇരുട്ടു പെയ്യുന്നു
ആന്തരാഴങ്ങളിൽ മൂർച്ചയേറിയ
നോവുകൾ കത്തുന്നു
മരണത്തിൻ്റെ ,മഹാപ്രളയത്തിൻ്റെ
ശംഖൊലി മുഴങ്ങുന്നു
സമതലങ്ങളെ ഇളക്കിമറിച്ച്
രുദ്ര താണ്ടവങ്ങളിൽ
കണ്ണുനീർ നിറയ്ക്കുന്നു
ചഞ്ചല ഹൃയങ്ങളിൽ
ചീവീടുകൾ ആർത്തലമ്പുന്നു
കാട്ടുവഴിയിൽ കുറുക്കൻമാർ
ഓളിയിട്ടൊളിക്കുന്നു
പ്രതീക്ഷകളെല്ലാം വറ്റിയ ഇടങ്ങളിൽ
പ്രകൃതി ദുഃഖഭാരം നിറയ്ക്കുന്നു
മുള്ളുകൂർത്ത മിന്നൽ പിണരുകൾ
മനസ്സിനെ മുറുക്കി ചോര കിനിയുന്നു.
ഞാൻ നിന്നിൽ നിന്നും
നീ എന്നിൽ നിന്നും ചുഴറ്റിയെറിപ്പെട്ട്
നമ്മൾ മരണത്തിലേക്ക് വീശിയെറിയപ്പെടുന്നു.......!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......