കൂട്ടേ.....
ഏകാന്തതയുടെ തീരങ്ങളിൽ
വെയിൽ ചില്ലകൾ ഉണങ്ങുന്നു
വെയിൽ ചില്ലകൾ ഉണങ്ങുന്നു
ഒരു മഴയായ്
പെയ്തൊഴിയാൻ
നീ-യെന്ന കൂട്ടുവേണമെനിക്ക്
പെയ്തൊഴിയാൻ
നീ-യെന്ന കൂട്ടുവേണമെനിക്ക്
ഒരു വെളിച്ചം മാത്രം മതി
എന്നിലെ ഇരുണ്ട മേഘങ്ങൾ
അശ്രുക്കളാൽ
മഴവില്ല് വിരിയിക്കും
എന്നിലെ ഇരുണ്ട മേഘങ്ങൾ
അശ്രുക്കളാൽ
മഴവില്ല് വിരിയിക്കും
നിറങ്ങൾ ചാലിച്ച
പൂമ്പാറ്റ കുന്നുകളിൽ
തുഷാരം പെയ്യുന്ന
പുലർവേളകളിൽ
സ്വപ്നങ്ങളേക്കുറിച്ച്
കിന്നരിച്ചിരിക്കാം നമുക്ക്
പൂമ്പാറ്റ കുന്നുകളിൽ
തുഷാരം പെയ്യുന്ന
പുലർവേളകളിൽ
സ്വപ്നങ്ങളേക്കുറിച്ച്
കിന്നരിച്ചിരിക്കാം നമുക്ക്
അന്തിച്ചുവപ്പിൻ
മന്ദാരതീരങ്ങളിൽ
ചിപ്പികൾ പെറുക്കി
ചുംബിച്ചിരിക്കാം നമുക്ക്
മന്ദാരതീരങ്ങളിൽ
ചിപ്പികൾ പെറുക്കി
ചുംബിച്ചിരിക്കാം നമുക്ക്
നിരതരാത്രികളിൽ
നക്ഷത്രങ്ങൾ കോണ്ടൊരു
കൂടുണ്ടാക്കി
നിലാത്തണുപ്പിൽ
ഒരുവരി നീയും
മറുവരി ഞാനുമായ്
നമ്മളെന്ന മനോഹര
കവിതയിൽ പൂക്കളായ്
അലിഞ്ഞു ചേരാം നമുക്ക്
നക്ഷത്രങ്ങൾ കോണ്ടൊരു
കൂടുണ്ടാക്കി
നിലാത്തണുപ്പിൽ
ഒരുവരി നീയും
മറുവരി ഞാനുമായ്
നമ്മളെന്ന മനോഹര
കവിതയിൽ പൂക്കളായ്
അലിഞ്ഞു ചേരാം നമുക്ക്
കൂട്ടേ.......!
കതിരേഷ് പാലക്കാട്
Comments