ഉഷ്ണനൊമ്പരം


നനുത്ത കാറ്റ്,
ഈ കനൽപെയ്തൊഴിഞ്ഞ
പനമരക്കാടുകൾക്കപ്പുറം
അടുത്തെവിടെയോ
മഴ പെയ്യുന്നുണ്ട്
ഹൃദയ വനാന്തരങ്ങളിൽ
ചിട്ടു കുരുവികൾ
ചികയുന്നുണ്ട്
മേഘങ്ങളുടെ പായ്ച്ചിലിൽ
ഉഷ്ണങ്ങൾ വിയർപ്പല ഞൊറിയുന്നു
കടൽ നിലാവത്ത് ആർത്തിരമ്പുന്നു
രാത്രിയുടെ
ആർത്തനാദങ്ങൾക്കൊത്ത്
ഇരട്ടവാൽക്കിളി മൂളുന്നു
ഈ രാത്രിയെങ്കിലും
ചിറകുകളൊന്ന്
അലക്കിത്തെളിക്കുവാൻ
ഓർമ്മകൾ മുഷിഞ്ഞു കാത്തിരിക്കുന്നു
വേനൽ ഉടച്ചിട്ട വിള്ളലിൽ
മണ്ണിൻ്റെ ഗന്ധം വേച്ചു വേച്ചിങ്ങനെ
ശ്വാസം മുട്ടി നിൽക്കുന്നു
ഗർഭ്ഭപാത്രം
വേരുകളിളൊളിപ്പിച്ച്
പുൽക്കൊടികൾ ആത്മഹത്യ
ചെയ്തിരിക്കുന്നു
മഴയേ .......
വേനൽ മഴയേ...
ഒരു ശിശിരം
പ്രണയത്തിലുപരി
വിരഹത്താൽ നിന്നെയും
കാത്ത് കാത്തിങ്ങനെ ............,
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......