മാമ്പഴം പറഞ്ഞത്
ഞെട്ടറ്റുവീഴാറായ മാമ്പഴത്തെ
കാറ്റു വന്നു തലോടുന്നു
തൊട്ടുതലോടലിൽ
ഒന്നിളകി നിൽക്കുന്നു
വയൽകടന്ന് വന്ന തത്ത
വെറുതേയൊന്നു ചുബിക്കുന്നു
തോലിളകി നീരൊഴുക്കി
മധുരിച്ചു മഞ്ഞളിക്കുന്നു മാമ്പഴം
മഞ്ഞപ്പാവട്ടയിൽ മൈനകൾ
ആർപ്പുവിളിക്കുന്നു
മുട്ടയിട്ട കുയിൽ കാക്കയാൽ
പിണക്കപ്പെട്ട് പാടാതെ പറക്കുന്നു
ഇതൊന്നും ശ്രദ്ധിക്കാതെ
പിച്ചകപ്പൂവിറുത്ത് ചിട്ടുകുരുവികൾ
ഒരു ചില്ലയിൽ നിന്നും അടുത്തതിലേക്ക്
ചാടുന്നു, വംശനാശഭീഷണിയാണത്രേ.
വറ്റിയ കുളത്തിലെ മീൻതേടി മടുത്ത്
ജാലകനിഴലിലെ സ്വരൂപത്തെ
തലചരിച്ച് കൊത്തുന്നു പൊൻമാൻ
വെയിൽ വന്നവഴി നിഴൽ കാണാതെ
വറ്റിയ പുഴനോക്കി യാത്രയാവുന്നു.
കാട്ടുകൊന്നയിൽ ഇലയേതാകിളിയേതെന്നു തിരഞ്ഞ്
ചിറകുവിരിച്ച് കരിയിലക്കിളികൾ,
പടവാൾ മുനകൂർത്തകൊക്കിൽ ചെറുതേൻകിളി ചെമ്പരത്തിയിൽ
തേൻ നുകരുന്നു
വണ്ടുതുളച്ച തെങ്ങിൻ പൊത്തിൽ
നാട്ടുമരംകൊത്തികൾ ചുവന്ന കിരീടമണിഞ്ഞ് കിന്നരിക്കുന്നു
വേനലിൽ ഒരു കാടുംമുഴക്കാതെ
ഇരട്ടവാലൻ അയലമേൽ ചിറകു
വൃത്തിയാക്കുന്നു, മഴവരും.
അപ്പോഴേക്കും
നാട്ടുമാവിൻ മണംപിടിച്ച്
കുഞ്ഞണ്ണാൻ കിതച്ചുവന്നു
ഒരു പിടിയിലൊതുങ്ങാതെ മാമ്പഴം
ഒരുകടിയിൽ ഞെട്ടറ്റുവീണു.
ഒരു പ്രസവാനന്തര നിർവൃതിയിൽ
മാവൊന്നു നിശ്വസിക്കുന്നു.
മണ്ണുപറ്റിയ മാമ്പഴത്തിൽ
കുഞ്ഞനുറുമ്പുകൾ പാളങ്ങളിട്ട്
കൊറിക്കാനെത്തുന്നു.
ഈർച്ച കഴിഞ്ഞ മാമ്പഴം
വിത്തായ് മണ്ണിലലിയുന്നു
ഒരു ഋതു കഴിയുമ്പോൾ
മുളപൊട്ടി തളിർക്കുന്നു.
നാലു സെന്റ് പുരയിടത്തിലൊരു
കാട്ടുകൊന്ന
ഒരു മാവ്, ഒരു പിച്ചി, ഒരു തെങ്ങ്
നാലു ചെമ്പരത്തിച്ചെടിയിൽ വിസ്മയം
തീർക്കുന്നു പ്രകൃതി.
മരംമൊരു വരം മാത്രമല്ല
മരമൊരു കാറ്റായിരിക്കും
മരമൊരു മഴയായിരിക്കും
മരമൊരു തണലായിരിക്കും
മരമൊരു പൂവായിരിക്കും
മരമൊരാഹാരമായിരിക്കും
മരമൊരു വീടായിരിക്കും
മരമൊരു മനസ്സുമായിരിക്കും.
വരങ്ങളെല്ലാം മരങ്ങളാകുന്ന
കാലം ഭൂമിയിൽ
ഋതുക്കൾ നിറനന്മകൾ തീർക്കും...!
കതിരേഷ് പാലക്കാട്
കാറ്റു വന്നു തലോടുന്നു
തൊട്ടുതലോടലിൽ
ഒന്നിളകി നിൽക്കുന്നു
വയൽകടന്ന് വന്ന തത്ത
വെറുതേയൊന്നു ചുബിക്കുന്നു
തോലിളകി നീരൊഴുക്കി
മധുരിച്ചു മഞ്ഞളിക്കുന്നു മാമ്പഴം
മഞ്ഞപ്പാവട്ടയിൽ മൈനകൾ
ആർപ്പുവിളിക്കുന്നു
മുട്ടയിട്ട കുയിൽ കാക്കയാൽ
പിണക്കപ്പെട്ട് പാടാതെ പറക്കുന്നു
ഇതൊന്നും ശ്രദ്ധിക്കാതെ
പിച്ചകപ്പൂവിറുത്ത് ചിട്ടുകുരുവികൾ
ഒരു ചില്ലയിൽ നിന്നും അടുത്തതിലേക്ക്
ചാടുന്നു, വംശനാശഭീഷണിയാണത്രേ.
വറ്റിയ കുളത്തിലെ മീൻതേടി മടുത്ത്
ജാലകനിഴലിലെ സ്വരൂപത്തെ
തലചരിച്ച് കൊത്തുന്നു പൊൻമാൻ
വെയിൽ വന്നവഴി നിഴൽ കാണാതെ
വറ്റിയ പുഴനോക്കി യാത്രയാവുന്നു.
കാട്ടുകൊന്നയിൽ ഇലയേതാകിളിയേതെന്നു തിരഞ്ഞ്
ചിറകുവിരിച്ച് കരിയിലക്കിളികൾ,
പടവാൾ മുനകൂർത്തകൊക്കിൽ ചെറുതേൻകിളി ചെമ്പരത്തിയിൽ
തേൻ നുകരുന്നു
വണ്ടുതുളച്ച തെങ്ങിൻ പൊത്തിൽ
നാട്ടുമരംകൊത്തികൾ ചുവന്ന കിരീടമണിഞ്ഞ് കിന്നരിക്കുന്നു
വേനലിൽ ഒരു കാടുംമുഴക്കാതെ
ഇരട്ടവാലൻ അയലമേൽ ചിറകു
വൃത്തിയാക്കുന്നു, മഴവരും.
അപ്പോഴേക്കും
നാട്ടുമാവിൻ മണംപിടിച്ച്
കുഞ്ഞണ്ണാൻ കിതച്ചുവന്നു
ഒരു പിടിയിലൊതുങ്ങാതെ മാമ്പഴം
ഒരുകടിയിൽ ഞെട്ടറ്റുവീണു.
ഒരു പ്രസവാനന്തര നിർവൃതിയിൽ
മാവൊന്നു നിശ്വസിക്കുന്നു.
മണ്ണുപറ്റിയ മാമ്പഴത്തിൽ
കുഞ്ഞനുറുമ്പുകൾ പാളങ്ങളിട്ട്
കൊറിക്കാനെത്തുന്നു.
ഈർച്ച കഴിഞ്ഞ മാമ്പഴം
വിത്തായ് മണ്ണിലലിയുന്നു
ഒരു ഋതു കഴിയുമ്പോൾ
മുളപൊട്ടി തളിർക്കുന്നു.
നാലു സെന്റ് പുരയിടത്തിലൊരു
കാട്ടുകൊന്ന
ഒരു മാവ്, ഒരു പിച്ചി, ഒരു തെങ്ങ്
നാലു ചെമ്പരത്തിച്ചെടിയിൽ വിസ്മയം
തീർക്കുന്നു പ്രകൃതി.
മരംമൊരു വരം മാത്രമല്ല
മരമൊരു കാറ്റായിരിക്കും
മരമൊരു മഴയായിരിക്കും
മരമൊരു തണലായിരിക്കും
മരമൊരു പൂവായിരിക്കും
മരമൊരാഹാരമായിരിക്കും
മരമൊരു വീടായിരിക്കും
മരമൊരു മനസ്സുമായിരിക്കും.
വരങ്ങളെല്ലാം മരങ്ങളാകുന്ന
കാലം ഭൂമിയിൽ
ഋതുക്കൾ നിറനന്മകൾ തീർക്കും...!
കതിരേഷ് പാലക്കാട്
Comments