ഓൺലൈൻ യുദ്ധക്കളങ്ങളിൽ കാണുന്നത്

.
........................................

തലക്കുപിടിച്ചാൽ
മരുന്നില്ലാത്ത ചില രോഗങ്ങളുണ്ട്
വലത്തലങ്ങളിൽ
ആർ. സി. സി യെ വെല്ലുന്ന രോഗികളും.

ഒരു വാക്കിനാൽ മരവിക്കുന്ന
ഹൃദയങ്ങളിൽ കൊന്നമരങ്ങൾ
പൂക്കാതിരിക്കുകയും
കാറ്റും കടലും വാനവുമെല്ലാം
ഒരു നിറത്തിനുമേൽ ഇല്ലാതാവുകയും ചെയ്യുന്നു

കുത്തിവയ്ച്ചത് വിഷമെന്നറിഞ്ഞും
പല്ലുകൾ ചിരിക്കുകയും
വാലുകൾ നീളുകയും  ഹൃദയങ്ങൾ നിവൃതിയടയുകയും ചെയ്യുന്നു .

അവിടെ ചോരയുടെ മണവും
മനസ്സിന്റെ പിടച്ചിലുകളൊന്നും
കേട്ടുകേൾവിയിൽ ലഹരിപിടിച്ച
സ്വത്വങ്ങൾക്ക് തിരിച്ചറിഞ്ഞില്ല.

ലിംഗഭേദങ്ങളില്ലാതെ പതിയെ
സ്വരൂപം പുറത്തുവരുകയും
കുത്തിവയ്ച്ച വിഷത്തിന്റെ
എച്ചിലുകൾ ആവർത്തിച്ചു
തുപ്പുകയും ചെയ്യ്തു.

സന്മാർഗ്ഗികൾ തങ്ങളുടെ
പിൻതലമുറക്കാരെ നോക്കി
മൗനവൃതം വെടിയാതെ നിശ്വസിക്കുകയും, ഓൺലൈൻ തലങ്ങളിൽ ലോകമഹായുദ്ധങ്ങളെനോക്കി
ഓർമ്മകൾ അയവിറക്കുകയും ചെയ്യുന്നുണ്ട്.

പടനിലങ്ങളിൽ അപ്പോഴും പരസ്പ്പരം വെട്ടിവീഴ്ത്തി അണികൾ ആരവങ്ങളുയർത്തി.
മനുഷ്യരെ തിരിച്ചറിയാത്തവർ
ദൈവങ്ങളെ ചൊല്ലി രണഭേരി മുഴക്കി.

ഒരുവരയിൽ ഒരുവരിയിൽ പ്രധിഷേധാഗ്നി ആളിക്കത്തുമ്പോൾ
കലാകാരന്മാർക്കു നേരെ മൂർച്ചയുള്ള മൂഡായുധങ്ങളാൽ പരുക്കേൽപ്പിച്ച്
നിഷ്ക്രിയരാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു ചിലർ.

വമിക്കുന്നത് വിഷമായതുകൊണ്ടുതന്നെ
യുദ്ധക്കളങ്ങളിൽ ഒടുവിലത്തെ പോരാളിയും ചത്തുവീഴും.

അപ്പോഴും ചത്തവരുടെ ശവകുടീരങ്ങൾക്കു മുകളിലൊരു
രക്തസാക്ഷിത്വത്തിന്റെ പലകയും, ചിലപ്പോളൊരു ആരാധനാലയവും ഉയരും,വേദപുസ്തകം വായിക്കാത്ത ഭക്തൻമാര് ആ നരാധമദൈവങ്ങൾക്കു പുഷ്പ്പങ്ങൾ അർപ്പിക്കുകയും, നേർച്ചപ്പെട്ടികളിൽ നോട്ടുകളിടുകയും ചെയ്യും.

നാമപ്പോഴും അടുത്തൊരു പ്രധിഷേധത്തിനു സംഭവങ്ങളെ
നോക്കി കാത്തിരിക്കും.

കേന്ദ്രബിന്ദുവിൽ നിന്നും കാണാൻ കഴിയുന്നവർ ഭാഗ്യവാൻമാർ
യാഥാര്‍ത്ഥ്യത്തിലെ കാഴ്ചകൾ
അവർക്കുമാത്രം സ്വന്തമാകും.

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......