അക്ഷര വിത്ത് 01.01.2018


ഹിമകണം കുതിർത്ത മണ്ണിളക്കി
മുള കിളിർത്ത വിത്തൊന്നു പാകി
ഇനിയത് ഇടക്കൊന്നു നനയ്ക്കണം
തളിർക്കുന്ന ഇലകൾ ചവച്ചരക്കാതിരിപ്പാൻ
മണിക്കുട്ടിയെയൊന്നു മാറ്റി കെട്ടണം
ചുള്ളി കമ്പുകൾ പെറുക്കിയെടുത്ത്
ചുറ്റുവേലിയൊന്നു നാരിട്ടു കെട്ടണം
നിഴൽ വീഴാത്ത വെയിൽ തീർക്കുന്ന
വഴിയിൽ തലയെടുത്തു വളർത്തണം
നോവു തീർക്കുന്ന ഇലപൊഴിയും
ശിശിരത്തിൽ വാടിയ ഇലകൾ
മടിയിൽ തന്നെ വീഴ്ത്തണം..
മകരന്ദത്തിൽ മൊട്ടിടുന്നത്
വെറുതേയൊന്നു നോക്കി നിൽക്കണം
ഋതുമതി കാലത്ത് പൂമ്പാറ്റകളെ 
വിരുന്നു വിളിക്കണം, 
കാറ്റിലുലഞ്ഞ് വീഴാതെ കാക്കണം..... 
കാത്തിരുന്ന കനി പഴുക്കുന്നതും നോക്കി
 കാക്കകളെ, കുരുവികളെ മാമുണ്ണാൻ വിളിക്കണം
കാല ചക്രത്തിൽ കസേരയൊന്നിട്ട്
ജീവിത വേനലിൽ ആ നിഴലിലിരുന്നു
ഓർമ്മകളെ
ഒന്നയവിറക്കേണം.....
ഒരായിരം ഋതു കണ്ട്
തളിത്തും പൂത്തും കായ്ചും
നീ നിഴൽ ചൂടി നിൽക്കണം........!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......