ഒരു മഴവരവേൽപ്പ്
കാർമേഘപ്പുലരിയിൽ
മഞ്ഞുവീണ വയൽ വരംപുകളിൽ
മാക്രികൾ ചാടിക്കളിക്കും
വാകപൂത്ത വഴികളിൽ
കൊഴിഞ്ഞ പൂക്കളുടെ
പരവതാനി വിരിഞ്ഞു കാണും
ചുവന്ന മൽബറി പഴുക്കും
തിന്നു തിമിർക്കാൻ
പുള്ളിക്കുയിൽ വരും
തൊടിയിലെ മഞ്ഞ, വെള്ള, ചുവപ്പ്
കാട്ടുചെമ്പകം പൂക്കുകയും
മുല്ലവള്ളികളോടു കിന്നാരം
പറയുകയും കാട്ടുമഞ്ഞപ്പൂക്കളോട്
പ്രഭാതവന്ദനം പറയുകയും ചെയ്യും
മലയണ്ണാൻ മാമ്പഴം കടിച്ച്
മൂളിപ്പാട്ടുകൾ പാടും
മൈനകൾ കിട്ടാക്കനിയിൽ
മനംനൊന്ത് ആർപ്പുവിളിക്കുണ്ടാവും
കുളത്തിലെ താമരക്കിഴങ്ങ്
വേരുകൾ തളിർപ്പിക്കുകയും
കരപ്പൊത്തുകളിൽ കുളക്കോഴി
അടയിരിക്കുകയും ചെയ്യും
കാറ്റത്ത് കീറിയ വാഴയിലകൾ
തോരണം പോലാടിയുലയും
പുൽചാടികൾ ചാടിക്കളിക്കുകയും
മണ്ണിരകൾ ഉഴുതുമറിക്കുകയും
ആര്യവേപ്പ് വിത്തുപാകുകയും ചെയ്യും
സൂര്യനപ്പോളും മേഘത്തിന് പിന്നിൽ മുഖം മറച്ച് വെളിച്ചം വിതറുന്നുണ്ടാവും....!
കതിരേഷ് പാലക്കാട്
Comments