തെരുവില്‍ ഒരു പുലമ്പല്‍

കൊടികുത്തിവാണിടും  ബൂര്‍ഷ്വാസി ഞാന്‍ ......
വെള്ള തൂമണിയെന്‍  വസ്ത്രം ..........................

കൊടിയുണ്ട് .......പണത്തിന്‍ പൊതിയുണ്ട് മാറില്‍ ....
കേറിപ്പിടിക്കാന്‍  പെണ്‍ കൊടിയുണ്ട് ...ശിശുവുണ്ട് നാടില്‍ ....

ആരുചോദിപ്പാന്‍ ....നിയമമോ ...........?

വാതോരാ നിയമിതനിന്‍ വായടക്കും എന്‍ പണം ....
അടിമയാം അനുഭാവി കൊടിയേന്തും .എന്നില്‍ .ചളിയേകാതെ ...

ആരു ശിക്ഷിപ്പൂ .....ആരെതിര്‍പ്പൂ    ഇവിടെ .....

അവിടെ ....കട തിണ്ണയിലിരിന്നൊരമ്മ  കരഞ്ഞൂ ......
ഒട്ടിയ വയറില്‍ തീക്കനലേന്തി .........
തുണിയില്‍ പിച്ച ചില്ല റയേന്തി ........

ഇനിവരും എന്‍ സന്തതിയെങ്ങിലും .......
ജീവിത നിര്‍വൃതി കാണും നാളെയെന്ന് ....
പാഴ്സ്വപ്നം തെരുവില്‍ വിതച്ചിരുന്നു ...അമ്മ .....

കടിച്ചു ചീന്തി ....രക്തംകുടിച്ചു ....കുഞ്ഞു ശിരസ്സില്‍ ....
ദാഹം തീര്‍ത്തൂ ചെന്നായ്ക്കള്‍ വീണ്ടും.....

ആരു ശിക്ഷിപ്പൂ .....ആരെതിര്‍പ്പൂ    ഇവിടെ .......

ഒരു സ്വപ്നം പൊലിഞ്ഞു ....അമ്മതന്‍ നിശ്വാസം അടഞ്ഞു ...
ഇനി ഞാന്‍ സ്വയം എരിഞ്ഞടങ്ങാം .......
"അമ്മമാതൃകാ"എന്ന് അവാര്‍ഡ് .....തരും നിങ്ങളെനിക്ക് ..........!

ഇവിടെ നിങ്ങളോ ........

ഐസ്ക്രീം കഴിച്ചൂ ....നെല്ലി ചവച്ചു ......
കുരിശു വരച്ചൂ .....വിമാനം പറത്തി ......
തീവണ്ടിതുപ്പി .......സോളാർ തെളിച്ചു ..
രണ്ടും മൂന്നും  ജനറേഷൻ...വിളിച്ച് 
യാത്രതുടരുന്നു .....സുഭിക്ഷം......

ആരു ശിക്ഷിപ്പൂ .....ആരെതിര്‍പ്പൂ    ഇവിടെ .......?

നമ്മൾ കാഴ്ചക്കാര്‍ ........

അവനവന്‍ സംസ്ക്കാരത്തനിമയും ഏന്തി ....
നീണാള്‍ വാഴുക എന്‍ നാട്ടുകാരെ ....

ഒരപേക്ഷ മാത്രം എന്‍ ചിതയില്‍ പേറുന്നു ...

"ചെന്നായ്ക്കള്‍ ഇനിയും വരും .......
നിന്‍റെ ...എന്‍റെ ...സോദരി....സന്തതി ....സകലവും ...
മുന്നിലെറിഞ്ഞു കൊടുത്ത് ...കാത്തിരിക്കൂ .....
ഒരു മാതൃകാശിക്ഷക്കായ് ........!"

എന്‍റെ മാതൃകാ ദേശമേ  ....................,

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......